ജെയ്ക് സി. തോമസിന്​ രണ്ട്​ കോടി രൂപയിലധികം ആസ്തി; ‘വീടും സ്ഥലവും ദേശീയപാതയോരത്തെ കടമുറികളും’

കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്.

വീടും സ്ഥലവും ദേശീയ പാതയോരത്തെ കടമുറികളും തന്‍റെയും ഭാര്യയുടെയും ബാങ്ക്​ ബാലൻസുമൊക്കെയായി 2,07,98,117 രൂപയാണ് ജെയ്​ക്കിന് സമ്പാദ്യമായിട്ടുള്ളത്. ഇതിൽ 2,00,69,101 രൂപ ഭൂസ്വത്താണ്​.

ഇതിൽ പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. ബാധ്യതയായി ജെയ്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്. 

മൂന്നാം തവണയാണ് ജെയ്ക് സി. തോമസ് പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. രണ്ട് തവണ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയോടാണ് മത്സരിച്ചത്. എന്നാൽ, ഇത്തവണ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർഥി.

ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെ ജെയ്ക് നാമനിർദേശപത്രിക സമർപ്പിച്ചു. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ് നൽകിയത്.

Tags:    
News Summary - Jaick C Thomas has assets of more than two crore rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.