കൊച്ചി: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയർന്ന സ്വർണവില തുടർച്ചയായി മൂന്നാംദിവസവും താഴോട്ട്. ഇന്ന് (04-03-26) ഗ്രാമിന് 285 രൂപയും പവന് 2,280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായി.
ഇന്നലെ രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. വൈകീട്ട് യഥാക്രമം 220 രൂപയും 1,760 രൂപയുമാണ് കുറഞ്ഞത്. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. മൂന്നുദിവസം കൊണ്ട് 6,280 രൂപയാണ് പവന് കുറഞ്ഞത്.
ആഗോള വിപണിയിൽ വിലവർധന രേഖപ്പെടുത്തിയിട്ടും കേരളത്തിൽ വില കുത്തനെ ഇടിയാൻ കാരണമായത് ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിട്ട കനത്തതിരിച്ചടിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണമാണ് രൂപ ഇന്ന് നേരിട്ടത്. ഒരു യു.എസ് ഡോളറിന് 92.27 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.
അതേസമയം, സ്പോട്ട് ഗോൾഡിന് 44.93 ഡോളർ വർധന രേഖപ്പെടുത്തി. 5,157.29 ഡോളറാണ് ഇന്നത്തെ വില. യു.എസും ഇസ്രായേലും തുടങ്ങിവെച്ച ഇറാൻ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
1. 126920
2. 1,24,520 (രാവിലെ)
1,25,040 (ഉച്ച)
3. 1,24,680
3. 122920
4. 1,20,640 (Lowest of Month)
1. 1,17,760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
17. 1,13,600 (Morning) 1,13,080 (evening)
18. 1,13,080 രൂപ
19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)
20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)
21. 1,16,800 രൂപ
22. 1,16,800 രൂപ
23. 1,18,320 രൂപ
24. 1,18,640 രൂപ
25. 1,18,720 രൂപ
26. 1,18,560 (Morning)
1,18,080 (evening)
27. 1,18,480
28. 1,20,800
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.