ജാഗീ ജോണി​െൻറ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

തിരുവനന്തപുരം: അവതാരികയും മോഡലുമായ ജാഗീ ജോണി​​െൻറ മൃതദേഹത്തിന്​ രണ്ട്​ ദിവസത്തെ പഴക്കമെന്ന്​ പോലീസ്. തലക്ഷേറ്റ ക്ഷതമാണ്​ മരണകാരണം.

സ്വയം വീണാലും ആരെങ്കിലും തള്ളിയിട്ടാലും ഇങ്ങനെ സംഭവിക്കാമെന്നും എന്നാൽ മരണത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ്​ വ്യക്​തമാക്കി. കുഴഞ്ഞോ മറ്റോ നിലത്തു വീണപ്പോള്‍ തലക്ക്​ പരിക്കേൽക്കുകയാണെന്നാണ്​ പൊലീസി​​െൻറ പ്രാഥമിക നിഗമനം. പോസ്​റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്ന നിലപാടിലാണ്​ പൊലീസ്​.

ആരോഗ്യ സംരക്ഷണ-പാചക വീഡിയോകളിലൂടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയയായ ജാഗീ ജോണിനെ തിങ്കളാഴ്ച വൈകീട്ടാണ് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി അമ്മ ഗ്രേസ് ജോണിനൊപ്പമാണ് ജാഗീ താമസിച്ചിരുന്നത്.
ഞായറാഴ്ച കൊച്ചിയിലുള്ള സുഹൃത്തിനോടാണ് അവസാനാമായി ഫോണില്‍ സംസാരിച്ചതെന്ന്​ ക​​ണ്ടെത്തിയിട്ടുണ്ട്​. പിന്നീട് ഫോണില്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത്​ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ മൃതദേഹം കണ്ടെത്തിയത്.

Tags:    
News Summary - jagee john death due to head injury -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.