പാലക്കാട് രാഷ്ട്രീയകൊലപാതകം: അന്വേഷണം കേന്ദ്രഏജൻസിയെ ഏൽപ്പിക്കണോയെന്നത് അമിത് ഷാ കേരളത്തിലെത്തിയതിന് ശേഷം തീരുമാനിക്കും -സുരേഷ് ഗോപി

തൃശൂർ: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിലെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം.പി. കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സേനയെ കൃത്യമായി ഉപയോഗിക്കണം. നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ദർശനത്തിനായി കുടുംബസമേതം എത്തിയതായിരുന്നു സുരേഷ് ഗോപി. ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയാണ് അദ്ദേഹം മടങ്ങിയത്

Tags:    
News Summary - It will be decided after Amit Shah's visit to Kerala whether to hand over the probe to the Central Agency - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.