തൃശൂർ: വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും എൻ.എസ്.എസിെൻറ അഭിപ്രായം അത്തരത്തിൽ കണ്ടാൽ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്ന എ. വിജയരാഘവൻ.
തൃശൂർ കേരളവർമ കോളജിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ശബരിമലയുൾെപ്പടെയുള്ള വിഷയം വീണ്ടും വിവാദമാക്കാൻ ശ്രമിച്ചു. എന്നാൽ, വികസനമാണ് ചർച്ചയായത്. പിണറായിയുടെ നേതൃത്വത്തിൽ തുടർ ഭരണം ഉറപ്പാണെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.