ഐ.എസ്.ആർ.ഒ ചാരക്കേസ്​ ഗൂഢാലോചന: ആർ.ബി. ശ്രീകുമാർ അടക്കം നാലു പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ്​ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്​റ്റർ ചെയ്ത കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരടക്കം നാലു പ്രതികൾക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഏഴാം പ്രതി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, 11ാം പ്രതി മുൻ ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഒാഫിസർ പി.എസ്. ജയപ്രകാശ് എന്നിവർക്കാണ് ജസ്​റ്റിസ്​ അശോക്​ മേനോന്‍റെ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്​.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്‍റെ അന്വേഷണ സംഘമായ സി.ബി.ഐയോട് പൂർണമായി സഹകരിക്കണം, കേസിനെ അട്ടിമറിക്കാനോ സ്വാധീനിക്കാനോ മുൻ പദവി ഉപയോഗിച്ച് ശ്രമിക്കരുത് തുടങ്ങിയ നിബന്ധനകൾ ഹൈകോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ചാരക്കേസിന്‍റെ ഗൂഢാലോചനയിൽ പാക് ബന്ധം സംശയിക്കുന്ന​ുണ്ടെന്നതടക്കം വാദങ്ങൾ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാതിരിക്കാൻ സി.ബി.ഐ നിരത്തിയിരുന്നു. ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഘട്ടത്തിൽ അതിനെ തടസപ്പെടുത്തുന്ന തരത്തിൽ രാജ്യവിരുദ്ധ ഗൂഢാലോചനയാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

ചാരക്കേസിന്‍റെ അന്വേഷണ ഘട്ടത്തിലെ വഴികളിലൂടെയാണ് തങ്ങളും പോയതെന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. അന്നത്തെ സംഭവത്തിന്‍റെ പേരിൽ മുൻകൂർ ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. സമൂഹത്തിലെ സ്ഥാനം, വഹിച്ചിട്ടുള്ള ഔദ്യോഗിക പദവികൾ എന്നിവ കോടതി പരിഗണിക്കണമെന്നും പ്രതികൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്‍.ബി. ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസിനും ആര്‍.ബി. ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമീഷണറായിരുന്ന വി.ആര്‍ രാജീവന്‍, കെ.കെ. ജോഷ്വ അടക്കം കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം 18 പേർ കേസില്‍ പ്രതികളാണ്​. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന​യി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മു​ൻ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ർ എ​സ്. വി​ജ​യ​ൻ, എ​സ്.​ഐ ആ​യി​രു​ന്ന ത​മ്പി എ​സ്.​ ദു​ർ​ഗാ​ദ​ത്ത്​ എ​ന്നി​വ​ർ​ക്ക്​ ​ഹൈ​കോ​ട​തി നേരത്തെ ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചിരുന്നു. കൂടാതെ, കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍സി​ല്‍ ഓ​ഫി​സ​റാ​യി​രു​ന്ന 11ാം പ്ര​തി പി. ​എ​സ്. ജ​യ​പ്ര​കാ​ശി​നെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന ഉ​ത്ത​ര​വിന്‍റെ കാ​ലാ​വ​ധി കോടതി വീ​ണ്ടും നീ​ട്ടു​ക​യും ചെ​യ്​​തിരുന്നു.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ പതിമൂന്നാം പ്രതിയും ഇന്‍റലിജൻസ് ബ്യൂറോ മുൻ ജോയിന്‍റ് ഡയറക്ടറുമായിരുന്ന മാത്യു ജോണിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചാരക്കേസ് അന്വേഷണവേളയിൽ നമ്പി നാരായണൻ, ശശി കുമാർ അടക്കമുള്ളവരെ ഐ.ബി. മുൻ ജോയിന്‍റ് ഡയറക്ടറായിരുന്ന മാത്യു ജോൺ ചോദ്യം ചെയ്തിരുന്നു. മാത്യു ജോണിനെതിരെ നമ്പി നാരായണൻ സി.ബി.ഐക്ക് മൊഴി നൽകിയ മൊഴിയുടെ അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

മു​ൻ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ർ എ​സ്. വി​ജ​യ​ൻ ന​ൽ​കി​യ റി​പ്പോ​ര്‍ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ 1994ല്‍ ​വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചാ​ര​ക്കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്.

Tags:    
News Summary - ISRO Conspiracy Case: High Court Grants Advance bail to Four accuses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.