ലഹരി വ്യാപനം തടയാൻ കർശന ഇടപെടൽ തേടി ഹൈകോടതിയിൽ പൊതുതാല്പര്യഹരജി നൽകി ഐ.എസ്.എം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവിധം ഉയർന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ തോതും യുവജങ്ങങ്ങൾക്കിടയിലെ ലഹരി വസ്തുക്കളുടെ വ്യാപനവും തടയാനായി കർശന സർക്കാർ ഇടപെടൽ തേടി ഹൈകോടതിയിൽ പൊതുതാല്പര്യഹരജി നൽകി കെ.എൻ.എം. യുവജനവിഭാഗം ഐ.എസ്.എം (ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ).

അധികാരികളുടെ പരിശോധന വെട്ടിച്ച് വിദ്യാർഥികൾക്കിടയിൽ നടക്കുന്ന ഡി.ജെ പാർട്ടികളും അനിയന്ത്രിത കൂട്ടായ്മകളും സംഘർഷങ്ങളിലും കൊലപാതകങ്ങളിലും ചെന്നെത്തുന്ന സാഹചര്യത്തെ രക്ഷിതാക്കളും പൊതുസമൂഹവും ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ലഹരിസംഘങ്ങളുടെ ഒളിസങ്കേതങ്ങളായി വിദ്യാർഥിസമൂഹം മാറുന്നുവെന്ന് ഹരജിയിൽ പറയുന്നു.

സംസഥാന സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, എക്സൈസ് കമീഷ്ണർ, സംസഥാന പൊലീസ് മേധാവി എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹരജി.

Tags:    
News Summary - ISM files petition in High Court seeking strict intervention to prevent spread of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.