പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയ നെബുലൈസർ
Posted On
date_range Updated On
date_range ഇർഷാദ് വധം: ബോധം കെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന നെബുലൈസർ കണ്ടെടുത്തു
എടപ്പാൾ: ഇർഷാദ് വധക്കേസ് ഒന്നാം പ്രതി സുഭാഷുമായി തുടർച്ചയായി മൂന്നാം ദിവസവും പൊലീസ് തെളിവെടുപ്പ് നടത്തി.
സുഭാഷ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വട്ടംകുളത്തെ ക്വാർേട്ടഴ്സിൽ പരിശോധന നടത്തിയതിൽ കൊലക്കുമുമ്പ് ബോധം കെടുത്താനുപയോഗിച്ചെന്ന് കരുതുന്ന നെബുലൈസർ കണ്ടടുത്തു.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലായിരുന്നു. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു, സി.ഐ ബഷീർ ചിറക്കൽ, എസ്.ഐ ഹരിഹരസുനു തുടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുത്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.