ച​ങ്ങ​രം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ്

ഇര്‍ഷാദ് കൊലക്കേസ്: മൃതദേഹം കണ്ടെത്താൻ സഹായിച്ച 'നാട്ടു പൊലീസുകാർക്ക്' ആദരവ്

ച​ങ്ങ​രം​കു​ളം: പ​ന്താ​വൂ​രി​ല്‍ നി​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രെ സ​ഹാ​യി​ച്ച​വ​രെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഉ​പ​ഹാ​രം ന​ല്‍കി അ​നു​മോ​ദി​ച്ചു.

വാ​ര്‍ഡ് മെ​മ്പ​ര്‍ ആ​സി​ഫ് പൂ​ക്ക​ര​ത്ത​റ, ബ​ഷീ​ര്‍ പൂ​ക്ക​ര​ത്ത​റ, വാ​ര്‍ഡ് മെ​മ്പ​ര്‍ പ്ര​കാ​ശ​ന്‍, റ​ഫീ​ക്ക് പൂ​ക്ക​ര​ത്ത​റ, സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി റ​സാ​ക്ക് ഐ​നി​ച്ചോ​ട്, റ​സാ​ക്ക് മ​ന​ക്ക​ട​വ്, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ റാം, ​ര​വി, വി​ജ​യ് എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. സി.​ഐ. ബ​ഷീ​ര്‍ ചി​റ​ക്ക​ല്‍, എ​സ്.​ഐ മാ​രാ​യ നി​തീ​ഷ് ഹ​രി​ഹ​ര​സൂ​നു, എ.​എ​സ്.​ഐ ശ്രീ​ലേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, മ​റ്റു പൊ​ലീ​സു​കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Irshad murder case: Tribute to 'local policemen' who helped find the body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.