മിന്നൽ പരിശോധന; ചില വില്ലേജ് ഓഫിസുകളില്‍ ക്രമക്കേട്

തിരുവനന്തപുരം: പാലക്കാട് പാലക്കയം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്റില്‍നിന്ന് 1.05 കോടി രൂപ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ മൂന്നുദിവസമായി നടക്കുന്ന മിന്നൽ പരിശോധനകളിൽ ചിലയിടങ്ങളിൽ കൃത്യവിലോപം കണ്ടെത്തിയതായി വിവരം. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍പോലും മുന്‍ഗണനക്രമം തെറ്റിച്ച് തീര്‍പ്പാക്കുന്നതായി ബോധ്യപ്പെട്ടു. ഗുരുതര ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയടക്കം സ്വീകരിക്കാനാണ് നിര്‍ദേശം.

ഫയലുകൾ വെച്ചുതാമസിച്ചതായി കണ്ടെത്തിയതിൽ മതിയായ കാരണമില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വരും. പരിശോധനകൾ വരുംദിവസങ്ങളിലും തുടരാനാണ് സാധ്യത. ശനിയാഴ്ച മന്ത്രി കെ. രാജന്‍റെയും കലക്ടർമാരുടെയും നേതൃത്വത്തിൽ 53 വില്ലേജ് ഓഫിസുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡെപ്യൂട്ടി കലക്ടര്‍മാരുടെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Irregularity in some village offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.