മൃതദേഹം കാണാതായ വിദേശവനിതയുടേതെന്ന്​ ബന്ധുക്കൾ; ഡി.എൻ.എ പരിശോധന നടത്തും

കോ​​​വ​​​ളം: തി​​​രു​​​വ​​​ല്ലം പ​​​ന​​​ത്തു​റ​യിൽ പുനംതുരുത്തിൽ സ്വ​കാ​ര്യ​ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തിൽ ശി​ര​സ​റ്റനി​ല​യിൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം പോ​ത്തൻ​കോ​ടുനി​ന്ന് കാ​ണാ​തായ വി​ദേ​ശ​വ​നിത ലി​ഗ​യു​ടേ​തെ​ന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃ​ത​ദേ​ഹ​ത്തിൽനിന്ന്​ ക​ണ്ടെ​ത്തിയ ല​ഗിൻ​സ് (​കാ​ലു​റ​), വിദേശവസ്​ത്രങ്ങൾ, ചെ​മ്പി​ച്ച നി​റ​മു​ള്ള ത​ല​മു​ടി, ശ​രീ​ര​പ്ര​കൃ​തി തു​ട​ങ്ങി ബാ​ഹ്യ​മായ സ​മാ​ന​ത​ക​ളിൽനി​ന്നാ​ണ് മൃ​ത​ദേ​ഹം ലി​ഗ​യു​ടേ​താ​ണെ​ന്ന് ഭർത്താവും സഹോദരിയും തിരിച്ചറിഞ്ഞത്. സഹോദരി​യുടെ ര​ക്ത സാ​ംപ്​ൾ ശേ​ഖ​രി​ച്ച് ഡി.​എൻ.എ പ​രി​ശോ​ധന ന​ട​ത്താനുള്ള നടപടി​ ഞായറാഴ്​ച പൂർത്തിയാകും. ലി​ഗ​യെ അ​വ​സാ​ന​മാ​യി കണ്ട കോ​വ​ളം ലൈ​റ്റ് ഹൗ​സി​ന് സ​മീ​പ​ത്തുനി​ന്ന് മൂ​ന്നു കിലോ​മീ​റ്റ​റോ​ളം അ​ക​ലെ​ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് ക​ഴു​ത്ത​റ്റ നി​ല​യിൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട സാ​ഹ​ച​ര്യം വി​ല​യി​രു​ത്തിയ പൊ​ലീ​സ് കൊ​ല​പാ​ത​ക​ സാ​ധ്യത മുൻ​നിർ​ത്തി​ അ​ന്വേ​ഷ​ണം ആരംഭിച്ചു. 

കോ​വ​ളം ലൈ​റ്റ് ഹൗ​സിൽനി​ന്ന് സ​മു​ദ്ര ബീ​ച്ച് വ​ഴി പ​ന​ത്തുറ ക​ട​വ് കയറി വ​ന്നാ​ലേ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയ വി​ജ​ന​മായ സ്ഥ​ല​ത്തെ​ത്താൻ ക​ഴി​യൂ. ബീ​ച്ചിൽ ഒ​റ്റ​പ്പെ​ട്ട് ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന ലി​ഗ​യെ ആ​രോ വ​ശീ​ക​രി​ച്ച് ഇ​വി​ടേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ശേ​ഷം അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​​​​െൻറ നി​ഗ​മ​നം. ഫോ​റൻ​സി​ക് പ​രി​ശോ​ധന പൂർ​ത്തി​യാ​ക്കി ഇൻ​ക്വ​സ്​റ്റ്​ ന​ട​പ​ടികൾക്കുശേ​ഷം മൃ​ത​ദേ​ഹം രാവിലെ 11 ഓടെ പോ​സ്​റ്റ്​മോർ​ട്ട​ത്തി​നാ​യി മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി മോർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോത്തൻകോട് അരുവിക്കരകോണ​െത്ത ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാർച്ച് 14നാണ്​ കാണാതായത്​. ലാത്​വിയൻ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ചു വർഷമായി അയർലൻഡിലാണ് താമസിച്ചുവന്നിരുന്നത്. 

കഴിഞ്ഞ വർഷം ആഗസ്​റ്റിൽ കടുത്ത മാനസിക സമ്മർദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയുർവേദ ചികിത്സക്കായി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. ഇരുവരും ആലപ്പുഴയിൽ ഒരു ദിവസം ചിലവഴിച്ച ശേഷം കൊല്ലം വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി. യൂറോപ്പിൽ വെച്ച് അമൃതാനന്ദമയിയെ സന്ദർശിച്ചിട്ടുള്ള ലിഗ കുറച്ചുദിവസം ആശ്രമത്തിൽ തങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ രാത്രിയിൽ ആശ്രമത്തിലെ ബഹളം ഉറക്കം നഷ്‌ടപ്പെടുത്താൻ തുടങ്ങിയതോടെ അവിടെ നിന്ന് വർക്കലയിലേക്ക് പോയി.

കുറച്ചുദിവസത്തിന്​ ശേഷം ഫെബ്രുവരി 21ന് പോത്തൻകോ​െട്ട സ്വകാര്യ ആയൂർവേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു. രാവിലത്തെ യോഗ പരിശീലനം കഴിഞ്ഞ് 7.45ഓടെ സഹോദരി മുറിയിലെത്തിയപ്പോൾ ലിഗയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ലിഗയെ കോവളത്ത് കൊണ്ടുവിട്ട ഒാ​േട്ടാ ഡ്രൈവറെ ക​െണ്ടത്തി. കോവളത്ത്​  നാവിക സേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണർ പി. പ്ര​കാ​ശ്, ഡെ​പ്യൂ​ട്ടി ക​മീഷ​ണർ ജ​യ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​​െല പൊ​ലീ​സ് സം​ഘമാണ് അ​ന്വേ​ഷണ ന​ട​പ​ടി​കൾ​ക്ക് മേൽ​നോ​ട്ടം വ​ഹി​ക്കു​ന്നത്.

Tags:    
News Summary - Irish youth liga-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.