ഇറാനിയൻ മോഷണസംഘം തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: നാലംഗ അന്താരാഷ്ട്ര വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിലായി. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയൻ പൗരന്മാരാണ് പിടിയിലായത്. സെക്രട്ടേറിയേറ്റിന് സമീപത്തെ ആഡംബര ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് കന്‍റോൺമെന്‍റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.

കേരളത്തിൽ വിവിധയിടങ്ങളിൽ സംഘം മോഷണം നടത്തി വന്നിരുന്നതായി പൊലീസ് പറയുന്നു. കേരളത്തിലെ മണി എക്സ്ചേഞ്ച് സെന്‍ററുകളും പോസ്റ്റ് ഓഫിസുകളും കൊള്ളയടിക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാല് ഇറാനിയൻ സ്വദേശികൾ താമസിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. പൊലീസ് ഇവരുടെ ഫോട്ടോയും മറ്റും അയച്ചുകൊടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് അന്താരാഷ്ട്ര കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ദാവൂദ്, മോഹ്‍സൻ, മജീദ്, എയ്‍നോല എന്നിവരെയാണ് അറസ്റ്റിലായത്. പിടിയിലായവര്‍ കൺകെട്ട് വിദ്യയിലൂടെ പട്ടാപ്പകൽ മോഷണം നടത്തുന്ന സംഘമാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇവർ മോഷണം നടത്തിയിരുന്നു. ചേർത്തലയിലെ മണി െക്സ്ചേഞ്ച് സെന്‍ററിൽ നിന്നും അര ലക്ഷം രൂപ മോഷ്ടിച്ച കേസിലും ഇവർ പ്രതികളാണ്. പ്രതികളെ ചേർത്തല പൊലീസിന് കൈമാറി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.