എ.ഐ നിർമിച്ച ചിത്രം 

ബിരിയാണി ചലഞ്ചിലും ക്രമക്കേട്; വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങളുടെ വായ്പ തട്ടിപ്പിൽ സ്‌കൂൾ പ്രഥമാധ്യാപികക്കെതിരെ അന്വേഷണം

ചേര്‍ത്തല: ഗവണ്‍മെന്റ് എല്‍.പി സ്‌കൂൾ പ്രഥമാധ്യാപിക വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ വിവിധ തലങ്ങളില്‍ അന്വേഷണം തുടങ്ങി. കെ.എസ്.എഫ്.ഇയിലെ വിവിധ ശാഖകളിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വായ്‌പയെടുത്ത സംഭവത്തിൽ കെ.എസ്.എഫ്.ഇ വിജിലന്‍സ് വിഭാഗം പരിശോധന തുടങ്ങി.

തങ്ങളുടെ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തയാറാക്കിയെന്ന്​ കാണിച്ച്​ സ്‌കൂളിലെ നാല് അധ്യാപകര്‍ ചേര്‍ത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. മധുവിന്​ പരാതി നല്‍കി. 35 ലക്ഷം രൂപയോളം തട്ടിയെടുത്തതായി അറിയുന്നു. ഇതേ സ്‌കൂളിലെ രക്ഷിതാക്കളുടെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അനുമതിക്കായി ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.

ഇതിനൊപ്പം പി.ടി.എ ഫണ്ടിലും പൊരുത്തക്കേട്​ കണ്ടെത്തി. പി.ടി.എ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി ചലഞ്ച്​ തുകയിലാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ ബാങ്കില്‍ നിന്നും രേഖകള്‍ തേടിയിട്ടുണ്ട്. വിദ്യാഭ്യസ വകുപ്പിന്റെ വിവിധ ഫണ്ട് വിനിയോഗത്തിലും അന്വേഷണം തുടങ്ങി.

Tags:    
News Summary - Investigation against school head mistress for loan fraud worth lakhs by preparing fake certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.