അജിൽ മുഹമ്മദ്
കൊച്ചി: അഞ്ചുവർഷത്തിനുള്ളിൽ ഹൈലൈറ്റ് ഗ്രൂപ് സംസ്ഥാനത്ത് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി സാരഥികൾ. ഇതിലൂടെ കേരളത്തിൽ ഏകദേശം 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഇതുസംബന്ധിച്ച താൽപര്യപത്രം വ്യവസായമന്ത്രി പി. രാജീവിന് ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് കൈമാറി. ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഐ.ടി പാർക്ക്, വേൾഡ് ട്രേഡ് സെന്റർ, ഹെൽത്ത് കെയർ സെക്ടർ, ഷോപ്പിങ് മാളുകൾ എന്നിങ്ങനെയുള്ള പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.