കൊച്ചി/തൃശൂർ/കണ്ണൂർ/കോഴിക്കോട്: അന്തർ സംസ്ഥാന തൊഴിലാളികളുമായി എറണാകുളം ജങ്ഷൻ, തൃശൂർ, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ നിന്നായി നാലു ട്രെയിനുകൾ പുറപ്പെട്ടു. എറണാകുളം ജില്ലയിൽ നിന്നുള്ള നാലാമത്തെ ട്രെയിനാണ് ബിഹാറിലെ ബറൗനിയിലേക്ക് യാത്രയായത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെട്ട ട്രെയിനിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 1140 യാത്രക്കാരുണ്ട്. തൃശൂരിൽ നിന്ന് ബിഹാറിലേക്കുള്ള ആദ്യ ട്രെയിൻ ഞായറാഴ്ച വൈകീട്ട് 5.15 ഓടെ യാത്ര തിരിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികളായ 1143 പേരാണ് ഇതിലുള്ളത്. കൈക്കുഞ്ഞുങ്ങളുൾപ്പെടെ കുടുംബാംഗങ്ങളോടൊത്തായിരുന്നു പലരുടേയും യാത്ര. മന്ത്രി എ.സി. മൊയ്തീൻ, ഗവ. ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, കലക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ തൊഴിലാളികളെ യാത്രയാക്കാനെത്തി. തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലഘുഭക്ഷണം, മാസ്ക് എന്നിവയും നൽകി. ബിഹാറുകാരായ 1140 തൊഴിലാളികളുമായാണ് കണ്ണൂരില്‍നിന്ന് ആദ്യ ട്രെയിൻ പുറപ്പെട്ടത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കലക്ടര്‍ ടി.വി. സുഭാഷ് ട്രെയിന്‍ ഫ്ലാഗ്ഓഫ് ചെയ്തു. തിങ്കളാഴ്ച ഒരു ട്രെയിന്‍കൂടി ബിഹാറിലേക്ക് തിരിക്കും. രോഗലക്ഷണങ്ങള്‍ ഇെല്ലന്ന് ഉറപ്പാക്കിയാണ് ഇവരെ ബസുകളില്‍ സ്റ്റേഷനിലെത്തിച്ചത്. യാത്രക്കിടെ കഴിക്കാനുള്ള ഭക്ഷണം ജില്ല ഭരണകൂടം ഏര്‍പ്പാടാക്കിയിരുന്നു.
കോഴിക്കോട് വടകര താലൂക്കിലെ 1090 പേരാണ് ഞായറാഴ്ച രാത്രി ട്രെയിൻ ബിഹാറിലേക്കു തിരിച്ചത്. സബ് കലക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിലാണ് ബിഹാർ സ്വദേശികളെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.