ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ല യാത്രക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളിൽ അന്തര്‍ജില്ല യാത്രക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാന്‍ പാടുള്ളൂ. കേന്ദ്രസര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്ത് നടപ്പാക്കും. എന്നാൽ ചില  കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.     

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വിസ് അനുവദിക്കും. ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റ് വേണ്ടതില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഇത് ഹോട്ട്‌സ്‌പോട്ടുകളില്‍ പൊതുനിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും.

അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്‌സോണുകളിലും വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കും. ടൂവീലറില്‍ പിന്‍സീറ്റ് യാത്രക്ക് അനുവാദമില്ല. എന്നാൽ എല്ലാ സോണുകളിലും വൈകീട്ട് 7.30 മുതല്‍ രാവിലെ 7 വരെയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Tags:    
News Summary - Inter District Movement Allowed Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.