പറവൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ കെ.എസ്.ആർ.ടി.സി ബസിൽ അപമാനിച്ച ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. പറവൂർ സബ് ഡിപ്പോയിലെ ഡ്രൈവർ വടക്കേക്കര സ്വദേശി ആന്റണി വി. സെബാസ്റ്റ്യനെയാണ് വകുപ്പുതല വിജിലൻസിന്റെ അന്വേഷണത്തെ തുടർന്ന് സസ്പെന്‍ഡ് ചെയ്തത്.
2023 ജനുവരി 30ന് പറവൂർ ഡിപ്പോയിൽനിന്ന് ചാത്തനാട്ടേക്ക് സർവിസ് നടത്തിയ ആർ.എൻ.സി 388ാം നമ്പർ ബസിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർഥിനിയാണ് അപമാനത്തിന് ഇരയായത്.
കുട്ടിയോട് കുശലം ചോദിച്ച് ഡ്രൈവർ ആന്റണി സെബാസ്റ്റ്യൻ കുട്ടിയുടെ ചുമലിൽ കൈകൊണ്ട് പതിവായി അടിക്കാറുണ്ടെന്നായിരുന്നു പരാതി. എറണാകുളം വിജിലൻസ് ഇൻസ്പെക്ടർ ഇൻ-ചാർജ് കെ.കെ. ശിവദാസന്റെ അന്വേഷണത്തിൽ ആന്റണി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.