കൊല്ലപ്പെട്ട അലുവ അതുൽ
കൊല്ലം: ജാമ്യത്തിൽ പുറത്തിറങ്ങിയ ഗുണ്ടാത്തലവനെ നടുറോഡിൽ പട്ടാപ്പകൽ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തലിറങ്ങി സ്റ്റേഷനിലെത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.
ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് കൊലക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞവർഷം മാർച്ചിലാണ് ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഇയാളും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായിരുന്നു.
കൊലക്ക് ശേഷം ഒളിവിൽ പോയ അതുലിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അതുൽ സഞ്ചരിച്ച കാറിനെ ദേശീയപാത നിർമാണത്തിനായി നിർമിച്ച താഴ്ച്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു കൊലപാതകം. ആറോളം പേർ അടങ്ങിയ സംഘമാണ് ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.