Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ അധിക്ഷേപിച്ചയാൾക്കെതിരെ കേസെടുക്കാൻ നിർദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ കോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചയാൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം.
കേസിലെ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ ദിവസം ദിലീപ് കോടതിയിലേക്ക് കയറി വന്നപ്പോൾ ജഡ്ജി എഴുന്നേറ്റുനിന്നെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച ചാൾസ് ജോർജ് എന്നയാൾക്കെതിരെ കേസെടുക്കാനാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ഉത്തരവിട്ടത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സെൻട്രൽ പൊലീസിനാണ് കോടതി നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.