സെക്രട്ടേറിയറ്റിന്​ പു​റത്തെ സർക്കാർ ഓഫിസുകളിലും ബയോമെട്രിക്​ പഞ്ചിങ്​ പൂർത്തിയാക്കാൻ നിർദേശം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്​ പു​റത്തെ സർക്കാർ ഓഫിസുകളിലും ബയോമെട്രിക്​ പഞ്ചിങ്​ പൂർണമായി നടപ്പാക്കാൻ ചീഫ്​ സെക്രട്ടറിയുടെ കർശന നിർദേശം. നടപടികൾക്ക്​ വേഗമില്ലാത്തതിൽ അദ്ദേഹം ഉദ്യോഗസ്ഥരെ വിമർശിച്ചു.

പഞ്ചിങ്​ നടപ്പാക്കാതെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും പഞ്ചിങ്​ നടപ്പാക്കാത്ത ഓഫിസിലെ ജീവനക്കാർക്ക്​ ശമ്പളം നഷ്ടമാകുമെന്നും മുന്നറിയിപ്പ്​ നൽകി. താലൂക്കുതല അദാലത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിലായിരുന്നു വിമർശനം.

കലക്​ടറേറ്റുകളിലും വകുപ്പ്​ മേധാവികളുടെ ഓഫിസുകളിലും ജനുവരി ഒന്നിന്​ മുമ്പ്​ ബയോമെട്രിക്​ പഞ്ചിങ്ങിന്​ നിർദേശിച്ചിരുന്നു. സ്പാർക്കുമായി ബന്ധിപ്പിക്കാനും പറഞ്ഞു. മറ്റെല്ലാ ഓഫിസുകളിലും മാർച്ച്​ 31നകവും നിർദേശിച്ചു. എന്നാൽ, നടപടികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്​. 665 ഓഫിസുകളിൽ മാത്രമാണ്​ നടപടി ഇതുവരെ പൂർത്തിയായത്​. പലയിടത്തും പഞ്ചിങ്​ വന്നെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. 

Tags:    
News Summary - Instructions to complete biometric punching in government offices outside the Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.