വെളിച്ചം തെളിക്കാനുള്ള ആഹ്വാനം വില കുറഞ്ഞ നാടകം -ഐ.എൻ.എൽ

കോഴിക്കോട്​: കോവിഡ്​ പ്രതിസന്ധി മറികടക്കാൻ ഞായറാഴ്​ച രാത്രി വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി ന​േരന്ദ്ര മോദിയുടെ ആഹ്വാനം, ഭരണപരാജയം മൂലം നഷ്​ടമായ പ്രതിച്​ഛായ വീണ്ടെടുക്കാനുള്ള വില കുറഞ്ഞ നാടകമാണെന്ന്​ ഐ.എൻ.എൽ സംസ്​ഥാന സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

മുന്നറിയിപ്പോ മുന്നൊരുക്കമോ ഇല്ലാതെ രാജ്യമൊട്ടാകെ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്​ ലക്ഷക്കണക്കിന്​ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ അകറ്റാൻ കേന്ദ്ര സർക്കാറിന്​ ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - INL against PM Modi's appeal to switch off lights on Sunday-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.