കിഫ്ബി മസാല ബോണ്ട്: നോട്ടീസ് സ്റ്റേ ചെയ്തതിനെതിരെ ഇ.ഡിയുടെ അപ്പീൽ

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡിയുടെ അപ്പീൽ ഹരജി.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (കിഫ്ബി) വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന് കാട്ടി ഇ.ഡി നൽകിയ കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് മൂന്നുമാസത്തേക്ക് തടഞ്ഞിരുന്നു. ഫെമ ലംഘനം നടന്നെന്ന റിപ്പോർട്ടിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയത് കാരണംകാണിക്കൽ നോട്ടീസാണെന്നും തുടർനടപടികൾ തടഞ്ഞ നടപടി തെറ്റാണെന്നുമാണ് അപ്പീലിൽ പറയുന്നത്.

കാരണംകാണിക്കൽ നോട്ടീസിൽ തർക്കം ഉന്നയിക്കാൻ ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലറ്റ് അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. വസ്തുതാപരമായ തർക്കം ഇവിടെ ഉന്നയിക്കാൻ കഴിയുമെന്ന വസ്തുത പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടിയെന്ന് അഡ്വ. ജയ്ശങ്കർ വി. നായർ മുഖേന സമർപ്പിച്ച അപ്പീലിൽ പറയുന്നു. 

Tags:    
News Summary - KIIFB Masala Bond: ED appeals against stay of notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.