പ്രതീകാത്മക ചിത്രം                                       കടപ്പാട്: ജെമിനി

ഭരണത്തിനുമുമ്പേ തമ്മിലടി; അതൃപ്​തിയിൽ ഘടകകക്ഷികൾ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത് വ​ർ​ഷ​ത്തി​നു​ശേ​ഷം ല​ഭി​ച്ച ഭ​ര​ണം തു​ട​ങ്ങും​മു​​മ്പേ ആ​ധി​കാ​രി​ക വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തും​വി​ധം കോ​ൺ​ഗ്ര​സി​​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ ഫ്ല​ക്സ്​ യു​ദ്ധ​ത്തി​ലേ​ക്കും തെ​രു​വി​ലേ​ക്കും വ​ഴി​മാ​റി​യ​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ക​ടു​ത്ത അ​തൃ​പ്തി. ന​ട​പ​ടി​ക​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്ന പി​ടി​വ​ലി​ക​ൾ ജ​ന​വി​കാ​രം എ​തി​രാ​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ മു​ന്ന​ണി നേ​താ​ക്ക​ൾ.

മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കും​മു​മ്പേ ജ​ന​രോ​ഷം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്​ മു​ന്നോ​ട്ട്​ പോ​കു​മ്പോ​ൾ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. സ്ഥി​തി ഇ​നി വ​ഷ​ളാ​കാ​തെ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ്​ ​നേ​താ​ക്ക​ളു​ടെ പൊ​തു​വി​കാ​രം. ഘ​ട​ക​ക​ക്ഷി​ക​ളി​ൽ മാ​ത്ര​മ​ല്ല, കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളു​ടെ ഭാ​ഗ​മാ​കാ​ത്ത നേ​താ​ക്ക​ളും ഈ ​ആ​ശ​ങ്ക​യാ​ണ്​ പ​ങ്കു​വെ​ക്കു​ന്ന​ത്.

ക​ന​ത്ത തോ​ൽ​വി​യു​ടെ പ്ര​ഹ​രം ത​ല​ക്ക്​ മു​ക​ളി​ലു​ള്ള​തു​കൊ​ണ്ട്​ മാ​​ത്ര​മാ​ണ്​ കോ​ൺ​ഗ്ര​സി​​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ സി.​പി.​എം ആ​യു​ധ​മാ​ക്കാ​ത്ത​ത്.

അ​തേ​സ​മ​യം, തെ​രു​വി​ലേ​ക്ക്​ നീ​ങ്ങി​യ ക​സേ​ര ച​ർ​ച്ച പ​രോ​ക്ഷ​മാ​യി സി.​പി.​എം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ശ്ന​വ​ത്​​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത്​ യു.​ഡി.​എ​ഫി​ന്​ വോ​ട്ടു​ചെ​യ്ത നി​ക്ഷ്പ​ക്ഷ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ച്ചേ​ക്കാം. അ​തി​നാ​ൽ​ സാ​ധ്യ​മാ​കും​വേ​ഗ​ത്തി​ൽ ജ​ന​വി​കാ​രം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​ള്ള തീ​രു​മാ​ന​മാ​ണ്​ വേ​ണ്ട​തെ​ന്നാ​ണ്​ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട്.

മു​സ്​​ലിം ലീ​ഗും കേ​ര​ള കോ​ൺ​ഗ്ര​സും ആ​ർ.​എ​സ്.​പി​യും സി.​എം.​പി​യും ആ​ർ.​എം.​പി​യു​മ​ട​ക്കം ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യെ​ല്ലാം നി​ല​പാ​ട്​ വി.​ഡി സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ്. ഇ​ക്കാ​ര്യം നി​രീ​ക്ഷ​ക​രോ​ട്​ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ത​ല​യെ​ണ്ണ​ൽ മാ​​ത്ര​മാ​യി മാ​ന​ദ​ണ്ഡം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത്​ സ്വ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​നെ​ന്ന​താ​ണ്​ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ മു​ന്ന​ണി​യെ 102 സീ​റ്റി​ന്‍റെ മി​ക​വി​ലേ​ക്കു​യ​ർ​ത്തി​യ​ത്​ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. അ​ദ്ദേ​ഹം മു​ന്ന​ണി​ക്ക്​ ന​ൽ​കി​യ ഐ​ക്യ​ബോ​ധ​വും ആ​ത്​​മ​വി​ശ്വാ​സ​വും വ​ലി​യ തോ​തി​ൽ ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. അ​ഞ്ച്​ വ​ർ​ഷം ഇ​ട​തു​സ​ർ​ക്കാ​റി​നെ നേ​രി​ട്ട പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ മു​ഖ​മാ​യി​രു​ന്ന​യാ​ളെ അ​വ​സാ​ന നി​മി​ഷം മാ​റ്റു​ന്ന​ത്​ ഗു​ണ​ത്തെ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്നാ​ണ്​ ഒ​രു ഘ​ട​ക​ക​ക്ഷി നേ​താ​വ്​ പ്ര​തി​ക​രി​ച്ച​ത്.

എം.​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ച​ശേ​ഷം, യോ​ഗ്യ​രാ​യ എം.​എ​ൽ.​എ​മാ​രു​ണ്ടാ​യി​രി​ക്കെ അ​വ​രെ മാ​റ്റി​നി​ർ​ത്തി ലോ​ക്സ​ഭാം​ഗ​ത്തെ മു​ഖ്യ​മ​​​ന്ത്രി​യാ​ക്കു​ന്ന​തി​ന്‍റെ യു​ക്​​തി​യി​ലും അ​നി​വാ​ര്യ​ത​യി​ലും​ ഘ​ട​ക​ക​ക്ഷി​ക​ൾ സം​ശ​യ​മു​ന്ന​യി​ക്കു​ന്നു. ആ​റു​മാ​സ​ത്തി​നി​ടെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട ര​ണ്ടു​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ കാ​ര്യ​വും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - Infighting Before Rule: UDF Allies Slam Congress CM Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.