കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങി; രണ്ടു വയസ്സുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്

നാദാപുരം: കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ രക്ഷിച്ച് അഗ്നിരക്ഷ സേന. നാദാപുരം പാറക്കടവ് ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയുടെ തലയിലാണ് പാത്രം കുടുങ്ങിയത്.

കളിക്കുന്നതിനിടെ പാത്രം തലയിൽവെച്ച​പ്പോൾ തല പൂർണമായും പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ വീടിന്റെ അടുക്കളയിൽ വെച്ചാണ് സംഭവം.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും പാത്രം ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഒടുവിൽ നാദാപുരം ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷ സേനാംഗങ്ങൾ എത്തി കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റി പ്രശ്നത്തിന് പരിഹാരം കണ്ടു. കളിപ്പാട്ടങ്ങൾക്ക് പകരം വീട്ടുപകരണങ്ങൾ കൊണ്ട് കുട്ടികൾ കളിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അഗ്നിരക്ഷ സേനാംഗങ്ങൾ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ എസ്. വരുൺ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ മധുപ്രസാദ്, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ മുഹമ്മദ്‌ സാനീജ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Firefighters rescue two-year-old girl who got a bowl stuck in her head while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.