തിരുവനന്തപുരം: രോഗബാധിതരായ തെരുവുനായകളെ ദയാവധത്തിന് വിധേയമാക്കാമെന്ന് മന്ത്രി എം.ബി. രാജേഷ്. അതിനായി വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം വേണം. ഇത് പ്രയോജനപ്പെടുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തിൽ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാറിനോ സംസ്ഥാന സർക്കാറിനോ ബോധ്യപ്പെട്ടാൽ അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023ലെ ആനിമൽ ഹസ്ബൻഡറി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ റൂളിൽ അനുമതി നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മൃഗത്തിന് മാരകമായി പരിക്കേൽക്കുകയോ അല്ലെങ്കിൽ അതിന്റെ ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലാണെന്നോ വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തുകയോ ചെയ്താൽ ദയാവധത്തിന് വിധേയമാക്കാം. വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ദയാവധം നടപ്പാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.