Posted On
date_range Updated On
date_range അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ ചാവടിയൂരിലെ പൊന്നി-പെരുമാൾ ദമ്പതിമാരുെട ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ പോഷകാഹാരക്കുറവല്ല മരണത്തിനുകാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മാർച്ച് 23ന് കോട്ടത്തറയിലെ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് ജനനസമയത്ത് 2.200 കിലോ തൂക്കം ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് ഷേശം കുഞ്ഞിെന വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. ഇതിന് കാരണം വ്യക്തമല്ല. മുലപ്പാൽ കൊണ്ടയിൽ കുടുങ്ങിയാകാം മരണമെന്നും പോസ്റ്റ് മോർട്ടം നടത്തിയാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇൗ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന രണ്ടാമെത്ത കുഞ്ഞാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.