കരിപ്പൂർ: ഇൻഡിഗോ ഹൈദരാബാദ്​ സർവിസ്​​ തുടങ്ങി

ക​രി​പ്പൂ​ർ: ഇ​ട​വേ​ള​ക്ക്​ ശേ​ഷം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു. 74 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന എ.​ടി.​ആ​ർ ഉ​പ​യോ​ഗി​ച്ച്​ ഇ​ൻ​ഡി​ഗോ​യാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്. ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​ന്​ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 9.45ന്​ ​ക​രി​പ്പൂ​രി​ലെ​ത്തും. 10.15ന്​ ​മ​ട​ങ്ങു​ന്ന വി​മാ​നം 12ന്​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ത്തും.

ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ 41 പേ​രാ​ണ്​ ആ​ദ്യ​സ​ർ​വി​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ട​ക്ക​യാ​ത്ര​യി​ൽ 65 പേ​രും. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ്​ സ​ർ​വി​സ്​ പി​ന്നീ​ട്​ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

ക​രി​പ്പൂ​രി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ അ​ഞ്ചാ​മ​ത്തെ ആ​ഭ്യ​ന്ത​ര സ​ർ​വി​സ്​ സെ​പ്​​റ്റം​ബ​ർ പ​ത്ത്​ മു​ത​ൽ മും​ബൈ​യി​ലേ​ക്ക്​ ആ​രം​ഭി​ക്കും. ആ​ദ്യ ആ​ഴ്​​ച​യി​ൽ ​െചാ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്. രാ​വി​ലെ 8.05ന്​ ​മും​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 10.05ന്​ ​ക​രി​പ്പൂ​രി​ലെ​ത്തും. തി​രി​ച്ച്​ 10.40ന്​ ​പു​റ​പ്പെ​ട്ട്​ 12.30ന്​ ​മും​ബൈ​യി​ലും.

17 മു​ത​ൽ ഇ​ത്​ പ്ര​തി​ദി​ന സ​ർ​വി​സാ​കും. ഉ​ച്ച​ക്ക്​ 12.30ന്​ ​മും​ബൈ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 2.35ന്​ ​ക​രി​പ്പൂ​രി​ലെ​ത്തും. തി​രി​​ച്ച്​ ഉ​ച്ച​ക്ക്​ 3.05ന്​ ​പു​റ​പ്പെ​ട്ട്​ 4.55നാ​ണ്​ മും​ബൈ​യി​ലെ​ത്തു​ക. നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ ര​ണ്ടും ചെ​ന്നൈ​യി​ലേ​ക്ക്​ ഒ​രു സ​ർ​വി​സു​മാ​ണ്​ ഇ​ൻ​ഡി​ഗോ ന​ട​ത്തു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ 25ന്​ ​ഡ​ൽ​ഹി​യി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സും ചെ​ന്നൈ​യി​ലേ​ക്ക്​ ഒ​രു അ​ധി​ക സ​ർ​വി​സും കൂ​ടി ആ​രം​ഭി​ക്കു​ന്നു​ണ്ട്. സ്​​പൈ​സ്​ ജെ​റ്റ്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ മും​ബൈ​യ​ി​ലേ​ക്കും തു​ട​ങ്ങു​ന്നു​ണ്ട്.

Tags:    
News Summary - Indigo Hydarabad service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.