ഇ.പിയെ തിരിച്ചുവിളിച്ച് ഇൻഡിഗോ; രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് മറുപടി

തിരുവനന്തപുരം: ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കം. കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനി ഇ.പിയോട് ആവശ്യപ്പെട്ടത്. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ.പി മറുപടി നൽകി. ഉന്നത ഉദ്യാഗസ്ഥ ഫോണിൽ വിളിച്ചെന്ന് ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഇൻഡിഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇ.പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ.പി പറഞ്ഞത്.

തുടർന്ന്, ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷാമപണം നടത്തിയെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടർന്നുള്ള യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Indigo calls back EP; Reply that it can be considered if requested in writing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.