തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി അടിയന്തര സ്വഭാവത്തിൽ റെയിൽവേ കോച്ചുകൾ െഎസൊലേഷൻ വാർഡുകളാക്കി ഒരു മാസമാകുേമ്പാഴും ഇവ എങ്ങനെ വിന്യസിക്കണമെന്ന നിർദേശിക്കാതെ റെയിൽവേ ബോർഡ്. ഇതേ തുടർന്ന് കേരളത്തിലെയടക്കം െഎസൊലേഷൻ ബോഗികൾ വിവിധയിടങ്ങളിലെ യാർഡുകളിൽ ഉപയോഗിക്കാതെ നിർത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം ഡിവിഷനിൽ 60 ബോഗികളിലായി 960 ഉം പാലക്കാട് ഡിവിഷനിൽ 32 കോച്ചുകളിലായി 512 കിടക്കകളാണ് ഏപ്രിൽ ആദ്യവാരത്തിൽ തന്നെ സജ്ജമാക്കിയത്. എത്രയും വേഗം കോച്ചുകൾ തയ്യാറാക്കാനായിരുന്നു നിർദേശം. ദക്ഷിണ റെയിൽറെയിൽവേയിൽ വേഗത്തിൽ ബോഗികൾ തയ്യാറാക്കിയത് തിരുവനന്തപുരം ഡിവിഷനാണ്. ഇൗ കോച്ചുകൾ എങ്ങനെ വിന്യസിക്കണമെന്നത് സംബന്ധിച്ച് റെയിൽവേ ബോർഡിെൻറ പ്രോേട്ടാക്കോളും നിർദേശവും അനുസരിച്ചും മാത്രമായിരിക്കണമെന്ന് ആദ്യം തന്നെ സോണുകൾക്കും ഡിവിഷനുകൾക്കും അറിയിപ്പും നൽകിയിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച് പിന്നീട് കാര്യമായ നിർദേശങ്ങളൊന്നും ലഭിച്ചതുമില്ല. അതേ സമയം മുൻകരുതൽ എന്ന നിലയിലാണ് കോച്ചുകൾ െഎസൊലേഷൻ വാർഡുകളാക്കാൻ നിർദേശിച്ചതെന്നും ഇവ ഉപയോഗിക്കാൻ മാത്രമുള്ള പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ലെന്നുമാണ് റെയിൽവേയുടെ ഇപ്പോഴത്തെ വിശദീകരണം.
മഹാരാഷ്ട്രയിലടക്കം കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലും ഇവയുടെ കാര്യത്തിൽ കാര്യമായ ആലോചനകളുണ്ടായിട്ടില്ല. കാസർകോഡ് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നേപ്പാൾ ബോഗികൾ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച ് പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. കേരളത്തിൽ സാഹചര്യം മാറിയതോടെ തുടർ ചർച്ചകളോ നടപടികളോ ഉണ്ടായില്ല. തിരുവനനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, എറണാകുളം, കൊച്ചുവേളി, തമ്പാനൂർ എന്നിവടങ്ങളിലാണ് റെയിൽവേയുടെ െഎ
സൊലേഷൻ തയ്യാറാക്കിയത്.
പാലക്കാട് ഡിവിഷനിൽ ഷൊർണൂരിലും മംഗളൂരുവിലുമായും. സ്ലീപ്പർ, ജനറൽ കോച്ചുകളാണ് പ്രധാനമായും െഎസൊലേഷൻ വാർഡാക്കിയത്. ഒരു കോച്ചിലെ ആകെയുള്ള ഒൻപത് ക്യാബനികളിൽ എെട്ടണ്ണത്തിലും എട്ടു ക്യാബിനുകളിൽ രണ്ട് രോഗികളെ വീതം പാർപ്പിക്കാവുന്ന ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരൊണ്ണം ഡോക്ടർമാരടക്കം ആേരാഗ്യപ്രവർത്തകർക്കുള്ള മെഡിക്കൽമുറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.