കേരളതീരത്ത് മത്സ്യബന്ധന ബോട്ട് തകര്‍ത്ത കപ്പല്‍ നാവികസേനക്ക് ‘അജ്ഞാതം’

കൊച്ചി: കേരളതീരത്ത് മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത് കടന്ന ചരക്കുകപ്പലിനെ കുറിച്ച് വിവരമൊന്നുമില്ളെന്ന് സംസ്ഥാനത്തോട് നാവിക സേന. രാജ്യരക്ഷ മുന്‍നിര്‍ത്തി കേരളതീരത്ത് ജാഗ്രത ശക്തമാക്കിയിട്ടും മത്സ്യത്തൊഴിലാളികളുടെ മൊഴി പ്രകാരമുള്ള ചരക്കുകപ്പല്‍ സേനയുടെ സുരക്ഷാകണ്ണില്‍ പെട്ടില്ളെന്നാണ് ദക്ഷിണ നാവികസേന മേധാവി ഫ്ളാഗ് ഓഫിസര്‍ എ.ആര്‍. കര്‍വെ സംസ്ഥാനത്തിന് നല്‍കിയ വിശദീകരണം. കഴിഞ്ഞ എട്ടിന് കൊല്ലം-ആലപ്പുഴ തീരത്ത് ‘ഹര്‍ഷിത’ എന്ന മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പല്‍ കണ്ടത്തൊന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ എഴുതിയ കത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

കടലില്‍ 25 നോട്ടിക്കല്‍ മൈല്‍ വരെ തത്സമയ നിരീക്ഷണം സാധ്യമാകുന്ന റിമോട്ട് ഓപറേഷന്‍ ആന്‍ഡ് റഡാര്‍ സംവിധാനമുള്ള രാജ്യത്തെ രണ്ട് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് കൊച്ചി. അപകടസമയത്ത് എം.വി.ജോര്‍ജിയസ്, എം.വി. തീയോമെറ്റര്‍ എന്നീ ചരക്കുകപ്പലുകള്‍ മാത്രമാണ് കടന്നുപോയതെന്നും ഇവ രണ്ടും മത്സ്യത്തൊഴിലാളികളുടെ മൊഴി പ്രകാരമുള്ള ദിശയിലല്ല സഞ്ചരിച്ചിരുന്നതെന്നുമാണ് വിശദീകരണം. കപ്പല്‍ സഞ്ചാരങ്ങള്‍ അറിയാന്‍ കേരള തീരത്ത് സ്ഥാപിച്ച ‘റഡാര്‍ ആന്‍ഡ് ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റത്തില്‍ (എ.ഐ.എസ്) നിന്നുള്ള വിവരങ്ങള്‍ തീരരക്ഷാസേനയില്‍നിന്ന് ശേഖരിച്ചു. ഈ രണ്ട് കപ്പലുകളല്ലാതെ മറ്റൊന്ന് കണ്ടത്തൊനായില്ല. സൂക്ഷ്മപരിശോധനക്കായി തീരരക്ഷാസേനയുടെ നിരീക്ഷണകപ്പല്‍ ഐ.സി.ജി.എസ്.സാവിത്രിബായിയെ നിയോഗിച്ചിരുന്നു. നാവിക വിമാനവും സ്ഥലം പരിശോധിച്ചെങ്കിലും അപകടം വരുത്തിയ കപ്പല്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ല. അപകടമുണ്ടായി 12 മണിക്കൂറിന് ശേഷമാണ് വിവരം അറിയാന്‍ കഴിഞ്ഞതെന്നും നാവികസേന പറയുന്നു. 

കപ്പല്‍ കണ്ടത്തൊന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഏഴ് ഏജന്‍സികള്‍ നാവികസേനക്കും തീരരക്ഷാസേനക്കും കത്തുകള്‍ കൈമാറിയിട്ടും ഇതുവരെ നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് ഫിഷറീസ് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ജീവന്‍ പണയം വെച്ച് ജോലിക്കിറങ്ങുന്ന മത്സ്യത്തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാനാണ് സുരക്ഷ ഏജന്‍സികളുടെ ശ്രമമെന്ന് ആരോപണമുണ്ട്. 80 ലക്ഷത്തിന്‍െറ ബോട്ട് നഷ്ടപ്പെട്ട ഉടമയെയും ജീവന്‍ തിരിച്ച് കിട്ടിയ മത്സ്യത്തൊഴിലാളികളെയും സുരക്ഷ ഏജന്‍സികള്‍ അവിശ്വസിക്കുകയാണെന്നാണ് പരാതി.


 

Tags:    
News Summary - indian navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.