ഇന്ത്യ-മാലദ്വീപ്​ കപ്പൽ സർവിസ് സ്വാഗതം ചെയ്യു​ന്നെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ സർവിസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡൻറും തമ്മിൽ ശനിയാഴ്ച നടന്ന ചർച്ചയിലാണ് കൊച്ചി-മാലി കപ്പൽ സർവിസ് ആരംഭിക്കാൻ ധാരണയായത്.

യാത്രക്കാരോടൊപ്പം ചരക്കും കൊണ്ടുപോകുന്ന സർവിസാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് ഈ സർവിസ് ഏറെ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - India-Maldives Ship Service Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.