തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയും കൂടെവന്നവരും വനിതാ ജീവനക്കാരിയടക്കം രണ്ടുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലെ. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിനകം സ്വദേശി സന്തു (27), ചികിത്സയ്ക്കെത്തിയ സുജിത്ത് ജോയി ( 27) ഇടവക്കോട്, അനീഷ് രാജേന്ദ്രൻ ( 27 ) ഇടവക്കോട് എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇനി ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിങ്കൾ വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കൈയ്ക്ക് നീരുമായി വന്ന സുജിത്ത് ജോയ് (27)എന്ന രോഗിയെ ഓർത്തോപീഡിക് കാഷ്വാലിറ്റിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നു. പരിശോധനയ്ക്കു ശേഷം ഡോക്ടർ കൈയുടെ എക്സ്-റേ എടുക്കാൻ ഉപദേശിച്ചു. ഡിജിറ്റൽ എക്സ് റെ മെഷീന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു, അതിനാൽ രോഗികളോട് പഴയ കാഷ്വാലിറ്റി ഏരിയയിൽ നിന്ന് എക്സ്-റേ എടുക്കാൻ നിർദ്ദേശിച്ചു, ഗുരുതരമായ രോഗികളായ രോഗികൾക്ക് പോർട്ടബിൾ സിസ്റ്റം ഉപയോഗിച്ച് എക്സ്-റേ എടുത്തു നൽകി.
സുജിത്ത് ജോയിക്ക് ചെറിയ പരിക്ക് മാത്രമുള്ളതിനാൽ പഴയ കാഷ്വാലിറ്റി എക്‌സ്‌റേ ഏരിയയിൽ നിന്ന് എക്‌സ്‌റേ എടുക്കാൻ ഇയാൾക്കൊപ്പം വന്നവരോടു പറഞ്ഞു. ഇതിൽ പ്രകോപിതരായാണ് ഇവർ എക്‌സ്‌റേ ഏരിയയിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ചത്. ആക്രമണത്തിൽ റേഡിയോഗ്രാഫർ വിഷ്ണു, സുനിത (നഴ്‌സിംഗ് അസിസ്റ്റന്റ്) എന്നിവർക്ക് പരിക്കേറ്റു ആക്രമിക്കുകയും ചെയ്തു.
സുനിതയുടെ കൈത്തണ്ട പിടിച്ചു തിരിച്ചാണ് പരിക്കേൽപ്പിച്ചത്. വിഷ്ണുവിന്റെ കഴുത്തിലാണ് പരിക്ക്. ഇരുവരും അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനിൽ സുന്ദരം, സെക്യൂരിറ്റി ഓഫീസർ നാസറുദിൻ എന്നിവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.എ. നിസാറുദീൻ മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.