കോഴിക്കോട്: വടകരയിൽ യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി. വടകര ലോക്‌സഭാ മണ്ഡലത്തിലെ മുയിപ്പോത്ത് അങ്ങാടിയിലാണ് സംഭവം.
യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ സ്വീകരണ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടതാണു തർക്കത്തിനിടയാക്കിയത്. സംഭവത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചു. പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.
മുയിപ്പോത്ത് ടൗണിൽ കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഫ്ലയിംങ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തടഞ്ഞെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, വടകരയിൽ മത്സരം അക്ഷരാർത്ഥത്തിൽ തീപാറുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും സി.പി.എം സ്ഥാനാർത്ഥിയായി കെ.കെ. ശൈലജയുമാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.