പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ സത്യപ്രതിജ്ഞ ചെയ്യുന്നു.

പരവൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെ ഭരണം യു.ഡി.എഫിന്

പരവൂർ: നഗരസഭയിൽ ഭരണം യു.ഡി.എഫിന്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ 14 സീറ്റ്‌ വീതം നേടി തുല്യനിലയിൽ എത്തിയ പരവൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. കോട്ടമൂല വാർഡിൽ നിന്നുള്ള പി. ശ്രീജയാണ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെത്.

ഒന്നാം റൗണ്ട് വോട്ടെടുപ്പിൽ എൽ.ഡി.എഫ് -14, യു.ഡി.എഫ് -14, ബി.ജെ.പി -4 എന്നിങ്ങനെ യായിരുന്നു വോട്ട് നില. രണ്ടാമത്തെ റൗണ്ടിൽ ബി.ജെ.പി വിട്ടു നിൽക്കുകയും ഇരു മുന്നണികളും വീണ്ടും തുല്യ നിലയിൽ എത്തുകയും ചെയ്തു. തുടർന്നായിരുന്നു നറുക്കെടുപ്പ്.

എൽ.ഡി.എഫ് സ്ഥാനാർഥിയായി പുതിയിടം വാർഡിൽ നിന്നും വിജയിച്ച ഒ. ഷൈലജയും ബി.ജെ.പി പ്രതിനിധിയായി മണിയംകുളം വാർഡിൽ വിജയിച്ച ഷീലയുമായിരുന്നു ആദ്യഘട്ടത്തിൽ മത്സരിച്ചത്. ചെയർപേഴ്സൺ പി.ശ്രീജക്ക് വരണാധികാരി ഹരീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.