Posted On
date_range Updated On
date_range മലപ്പുറം ജില്ലയിൽ ഞായറാഴ്ചകളിലെ അധിക നിയന്ത്രണം ഒഴിവാക്കി
മലപ്പുറം: ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണം ഉണ്ടാകില്ല. മറ്റ് ജില്ലകളിലേതിന് സമാനമായ നിയന്ത്രണങ്ങൾ മാത്രമേ ഇനി ഉണ്ടാവൂ.
മലപ്പുറം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശനിയാഴ്ച 12.34 ശതമാനമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ലോക്ഡൗൺ തുടരുമെന്നും കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മേയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 23ന് 31.53 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.