കോഴിക്കോട്: കോർപറേഷനിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി ഇടഞ്ഞ കൗൺസിലർ കെ. റംലത്ത് മൂന്നാലിങ്കലിൽ ആർ.ജെ.ഡി സ്ഥാനാർഥിയായി മത്സരിക്കും.
നേരത്തെ ആർ.ജെ.ഡി സ്ഥാനാർഥിയായിരുന്ന തോമസ് മാത്യുവിനെ മാറ്റിയാണ് എൽ.ഡി.എഫ് റംലത്തിനെ ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിലവിൽ മൂന്നാലിങ്കലിലെ മുസ്ലിം ലീഗ് കൗൺസിലറായ റംലത്ത് സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് നോർത്ത് മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
ചൊവ്വാഴ്ച മുസ്ലിം ലീഗിൽനിന്ന് രാജിവെച്ച് ആർ.ജെ.ഡിയിൽ ചേർന്നാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. റംലത്ത് മത്സരത്തിന് താൽപര്യം അറിയിച്ചെങ്കിലും ഇതംഗീകരിക്കാതെ എ. സഫറിയെയാണ് ലീഗ് സ്ഥാനാർഥിയാക്കിയത്.
ആർ.ജെ.ഡി ഓഫിസിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ കെ. റംലത്തിനും സഹപ്രവർത്തകർക്കും പാർട്ടി അംഗത്വം നൽകി. സംസ്ഥാന ട്രഷറർ എൻ.സി. മോയിൻകുട്ടി, പി. കിഷൻചന്ദ്, തോമസ് മാത്യു, ജില്ല സെക്രട്ടറി വി.കെ. ശിവാനന്ദൻ, അരങ്ങിൽ ഉമേഷ്, കെ.എൻ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.