Posted On
date_range Updated On
date_range ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ന്യുമോണിയ ഭേദമായി; ഇന്നോ നാളെയോ ബംഗളൂരുവിലേക്ക്
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ന്യുമോണിയ ബാധ പൂർണമായി ഭേദമായിട്ടുണ്ട്. കുടുംബാംഗങ്ങളോടും ഡോക്ടർമാരോടും ഏറെ നേരം സംസാരിച്ച അദ്ദേഹം പത്രം വായിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.
തുടർ ചികിത്സക്ക് കൊണ്ടു പോകുന്ന തരത്തിൽ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ സംഘം അറിയിച്ചു. സംസ്ഥാന സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘം കാര്യങ്ങൾ ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചു. ഉമ്മൻചാണ്ടിയെ ഇന്നോ നാളെയോ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.
ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.