തിരുവനന്തപുരം: രോഗസ്ഥിരീകരണ നിരക്ക് കൂടിയ (ടി.പി.ആര്‍) ആറു ജില്ലകളിൽ ക്വാറൻറീനും സമ്പർക്ക ശൃംഖല കണ്ടെത്തലുമടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി വീണ ജോർജിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇൗ ജില്ലകളിലെ രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന പരമാവധി കൂട്ടും. വീട്ടില്‍ സൗകര്യമില്ലാത്തവരെ ഡി.സി.സികളിലേക്ക് മാറ്റും. ഡി.സി.സികളും സി.എഫ്.എൽ.ടി.സികളും ശക്തിപ്പെടുത്തും. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ഒപ്പം അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഇതിെൻറ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധം തീര്‍ക്കണം. ഇതിന് വാക്‌സിനേഷന്‍ പ്രക്രിയ ശക്തിപ്പെടുത്തും.
ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ എൻ. ഖോബ്രഗഡെ, ആരോഗ്യ ഡയറക്ടര്‍ ഡോ. വി.ആർ. രാജു, അഡീഷനല്‍ ഡയറക്ടര്‍മാർ, ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാർ, ജില്ല കലക്ടര്‍മാർ, ജില്ല മെഡിക്കല്‍ ഓഫിസര്‍മാർ, ലാബ് സര്‍വയലന്‍സ് സംഘം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.