Posted On
date_range Updated On
date_range ഐ.എം.എയുടെ സമരം; കേരളത്തിലും രോഗികൾ വലഞ്ഞു
തിരുവനന്തപുരം: ഐ.എം.എ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ കേരളത്തിലും രോഗികൾ വലഞ്ഞു. രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരിച ്ച് സർക്കാർ ഡോക്ടർമാർ പണിമുടക്കിന്‍റെ ഭാഗമായി. പണിമുടക്കിയ ഡോക്ടർമാർ രാജ്ഭവന് മുമ്പിൽ ധർണ നടത്തി.
സ്വകാര്യ ആശുപത്രികളിൽ പലയിടത്തും അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. സർക്കാർ ഡോക്ടർമാർ രാവിലെ എട്ടു മുതൽ പത്ത് വരെയും മെഡിക്കൽ കോളജിലെ ഡോക്ടർമാർ പത്ത് മുതൽ 11 വരെയുമാണ് പണിമുടക്കിയത്.
ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ അടക്കം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ 24 മണിക്കൂറാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.