കോൺഗ്രസിനെ ഒറ്റിക്കൊടുക്കാൻ എനിക്കാവില്ല -കെ. സുധാകരന്​ മമ്പറം ദിവാകര​െൻറ മറുപടി

കണ്ണൂർ: താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ടെന്ന്​ ​കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്​ കോൺഗ്രസ്​ നേതാവ്​ മമ്പറം ദിവാകര​െൻറ മറുപടി. മമ്പറം ദിവാകരൻ കോൺഗ്രസിന്​ അകത്താണോ പുറത്താണോ എന്നറിയില്ലെന്ന കെ. സുധാകര‍​െൻറ പരാമർശത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ വന്നശേഷം ഒരിക്കലും പാർട്ടിയിൽനിന്ന്​ പുറത്തുപോയിട്ടില്ലാത്ത താൻ ഇന്ത്യൻ ദേശീയതയുമായി യോജിച്ചുപോകുന്ന പ്രസ്​ഥാനമെന്ന നിലയിൽ കോൺഗ്രസിൽനിന്നോ നെഹ്​റു കുടുംബ​ത്തിൽനിന്നോ അകന്നുപോകില്ല. കോൺഗ്രസിനുവേണ്ടി ഒരുപാട്​ പ്രയാസം സഹിച്ചിട്ടുണ്ട്​. കണ്ണൂരിൽ കോൺഗ്രസിനുവേണ്ടി രക്​തസാക്ഷികളായവരെല്ലാം എ​െൻറ ഇടവും വലവും നിന്ന്​ പ്രവർത്തിച്ചവരാണ്​. അവരെ മറന്നുകൊണ്ട്​ കോൺഗ്രസിനെ ഒറ്റിക്കൊടുക്കാൻ എനിക്കാവില്ല. പാർട്ടി വിട്ടുപോയവരും തിരിച്ചുവന്നവരും കുറേ​യേറെയുണ്ടെന്നും മമ്പറം ദിവാകരൻ തുടർന്നു. 

Tags:    
News Summary - I'm still in Congress -Mambaram Divakaran's reply to Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.