വിൽപനക്കായി സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും കൂട്ടാളിയും അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: വി​ൽ​പ​ന​ക്കാ​യി സ്‌​കൂ​ട്ട​റി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ റി​ട്ട. എ​സ്.​ഐ​യും കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ. ചു​ഴ​ലി മൊ​ട്ട​ക്കെ പീ​ടി​ക സ്വ​ദേ​ശി​ക​ളാ​യ റി​ട്ട. എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (60) ഇ​യാ​ളു​ടെ കൂ​ട്ടാ​ളി മു​ണ്ട​യി​ല്‍ നാ​രാ​യ​ണ​ന്‍ (65) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് സ​ർ​ക്കി​ൾ എ​ക്സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ എം.​വി. അ​ഷ്‌​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്ന് 24 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. മ​ദ്യ​വു​മാ​യി സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ എ​ക്‌​സൈ​സി​ന്റെ വ​ല​യി​ലാ​യ​ത്. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് കു​റു​മാ​ത്തൂ​ര്‍, ബാ​വു​പ്പ​റ​മ്പ ഭാ​ഗ​ങ്ങ​ളി​ലാ​ണ് എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ കെ.​വി. ഷൈ​ജു, പി.​ആ​ര്‍. വി​നീ​ത് എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ നേ​ര​ത്തേ​യും പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നു. പ​ല​പ്പോ​ഴും താ​ന്‍ പൊ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ​​ത്രേ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - illegal liqour sale two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.