പുതുവർഷത്തെ വരവേറ്റ്​ ​െഎലാബ്​ ടീം

കോഴിക്കോട്​​: പുതുവർഷത്തെ വരവേൽക്കാൻ വ്യത്യസ്​തമായ  അനുഭവങ്ങളൊരുക്കി വിദ്യാർഥി കൂട്ടായ്​മയായ ​െഎലാബ് കോഴിക്കോട്​ ബീച്ചിൽ ഒത്തുകൂടി. സെൽഫികളിലൂടെ സെൽഫികളിലേക്ക്​ മാത്രമായി ഒതുങ്ങിപ്പോകുന്ന കാലത്ത്​ നാട്ടുകാരുമൊന്നിച്ച്​ സൗഹൃദത്തി​​െൻറ വലയം തീർക്കുകയായിരുന്നു അവർ.

സലീം എരവന്നൂർ നയിച്ച പാട്ട്​ സംഘവും ശ്രീകുമാർ പയ്യന്നൂരി​​െൻറ നേതൃത്വത്തിലെ ഡ്രംസ്​, അറബന ടീമും ആഘോഷ​ത്തെ അവിസ്​മരണീയമാക്കി. 2016ലെ ഒാർമ്മകൾ പങ്കുവെക്കാൻ വലിച്ചുകെട്ടിയ ക്യാൻവാസ്​ വൈകുന്നേരമായപ്പോഴേക്കും നിറങ്ങൾ കൊണ്ട്​ നിറഞ്ഞു.

താജ്​ബക്കർ മണലിൽ തീർത്ത വലിയ സ്​മൈലി 2017​ലേക്കുള്ള പ്രതീക്ഷയുടെ പ്രതിനിധീകരണമായി. നസ്​മിന നാസർ, ജവാദ്​ മിർസ, ഷഫീക്ക്​ കാരാട്ട്,​ മാനസ, മെഹർ മൂസ തുടങ്ങിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

 

Tags:    
News Summary - ilab celebrate new year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.