വയനാട്ടിൽ നിയന്ത്രണം ലംഘിച്ച് ഇഫ്താർ; 20 പേർക്കെതിരെ കേസ്

കൽപ്പറ്റ: വയനാട് ജില്ലയിലെ ഹോട്ട് സ്പോട്ടിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയ സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്തു. നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്താണ് ചൊവ്വാഴ്ച വൈകീട്ട് നിയന്ത്രണങ്ങൾ ലംഘിച്ച് വിരുന്ന് നടന്നത്. 

20 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം അമ്പലവയൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നിരവധി പേർ രോഗബാധിതരായുള്ള തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ പോയിവന്ന ലോറി ഡ്രൈവർക്കും ചെറുമകൾക്കും കോവിഡ് സ്ഥരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. 

Tags:    
News Summary - Ifthar in wayanad hotspot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.