‘അക്ഷരവിരോധം മാറ്റിവെച്ച് ശരിക്കും ഒരു ടീച്ചറായാല്‍ എളുപ്പത്തില്‍ മനസിലാക്കാം’ -ശശികലക്കെതിരെ മാളവിക ബിന്നി

കണ്ണൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി.ശശികലക്കെതിരെ ചരിത്രാധ്യാപികയും എഴുത്തുകാരിയുമായ മാളവിക ബിന്നി. പൂണൂൽ കാണിക്കാൻ ചിലർ ഷർട്ടിടാതെ നടന്നപ്പോൾ തോന്നാത്ത അമർഷം ഇപ്പോൾ തോന്നുന്നുവെങ്കിൽ അതിന്റെ പേരാണ് ജാതിയെന്ന് മാളവിക ബിന്നി പറഞ്ഞു.

റാപ്പർ വേടനെതിരെ കഴിഞ്ഞദിവസം അധിക്ഷേപകരമായ പരാമർശം നടത്തിയ ശശികലക്കെതിരെ ഫേസ്ബുക്കിലാണ് മാളവിക ബിന്നിയുടെ വിമർശനം. ഇത്രയും നാളും തുണിയില്ലാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാന്‍ ഷര്‍ട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമര്‍ഷം ഇപ്പോള്‍ തോന്നുന്നതിന്റെ പേരാണ് ജാതി. ‘കുലതൊഴില്‍’, ‘തനത് കല’, ‘പാരമ്പര്യമായി സിദ്ധിച്ച കഴിവ്’ എന്നീ ജാതി ആഭാസങ്ങളെ ഡോ. അംബേദ്കര്‍ എന്നേ എട്ടായി മടക്കി 1930കളില്‍ തന്നെ തിരികെ തന്നിട്ടുണ്ട്,’ മാളവിക ബിന്നി പോസ്റ്റിൽ പറയുന്നു.

അക്ഷരവിരോധം മാറ്റിവെച്ച് ശരിക്കും ഒരു ടീച്ചറായാല്‍ ഇത് എളുപ്പത്തില്‍ മനസിലാക്കാമെന്നും മാളവിക ബിന്നി കെ.പി. ശശികലയോട് പറഞ്ഞു.

Full View


Tags:    
News Summary - ‘If you put aside the spelling errors and really become a teacher, you will understand easily’ - Malavika Binny against Sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.