പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന തന്ത്രിക്ക് പിന്തുണ വർധിക്കുന്നു. തന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് മുന്നോട്ടു വന്നു. എസ്.ഐ.ടി അന്വേഷണത്തിൽ സംശയമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരിഷത്ത് പ്രമേയം പാസാക്കി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മളേനം നടത്തി എസ്.ഐ.ടി അന്വേഷണത്തെ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് എസ്.ഐ.ടി അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. സ്വർണക്കൊള്ള കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യുവതീ പ്രവേശന കാലത്ത് ആചാര ലംഘനത്തിന് കൂട്ടു നിൽക്കാത്തതിന് പ്രതികാരം ചെയ്യുന്നതിന്‍റെ ഭാഗമായി തന്നെ കുടുക്കിയതാണെന്നാണ് തന്ത്രി കോടതിയിൽ പറഞ്ഞത്. നിലവിൽ ഹൈകോടതി തന്ത്രിക്ക് ജാമ്യം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.