നാല്​ സീറ്റ്​ കിട്ടിയാൽ രണ്ടെണ്ണത്തിൽ വനിതകളെ പരിഗണിക്കും -പി.എം.എ. സലാം

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗിന്​ നാല്​ സീറ്റ്​ കിട്ടിയാൽ രണ്ടെണ്ണത്തിൽ വനിതകളെ പരിഗണിക്കുമെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കേരള സ്കൂൾ ടീച്ചേഴ്​സ്​ യൂനിയൻ (കെ.എസ്​.ടി.യു) സംസ്ഥാന സമ്മേളനഭാഗമായി നടന്ന സമ്പൂർണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സീറ്റ്​ വിഭജനത്തിൽ യു.ഡി.എഫ്​ തീരുമാനം ഏകപക്ഷീയമാകരുത്​. ബി.ജെ.പിയെ അധികാരത്തിൽനിന്ന്​ ഓടിക്കാൻ എ​ന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യണം. അതിന്​ മുന്നണി ബന്ധം ശക്തമാക്കണം. മൻമോഹൻസിങ്​ സർക്കാറിനെ ബി.ജെ.പിക്കൊപ്പം ചേർന്ന്​ വോട്ടുചെയ്ത്​ തകർത്ത​ കമ്യൂണിസ്​റ്റുകാരെ വിശ്വസിക്കാനാകില്ല. എപ്പോഴാണ്​ അവർ കാലുമാറുകയെന്നോ കൂറുമാറുകയെ​ന്നോ​ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - If we get four seats, women will be considered PMA salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.