മുസ്ലിംലീഗ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
ബാലുശ്ശേരി: എസ്.ഡി.പി.ഐയുമായി ഒത്തുകളിച്ച് പാലോളിയിൽ ലീഗ് പ്രവർത്തകരെ വേട്ടയാടാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കിൽ കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ലെങ്കിൽ ലീഗ് പ്രവർത്തകർ ഒന്നടങ്കം സ്റ്റേഷൻ ഉപരോധിക്കാൻ സജ്ജമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ് മുക്ക്, കെ.അഹമ്മദ് കോയ മാസ്റ്റർ, എം.കെ. അബ്ദുസ്സമദ്, പി.എച്ച്. ഷമീർ എന്നിവർ സംസാരിച്ചു.
എം.പോക്കർ കുട്ടി സ്വാഗതവും വി.കെ.സി ഉമ്മർ മൗലവി നന്ദിയും പറഞ്ഞു. എം.സി. ഉമ്മർ, കെ.കെ. ഷമീർ, എം.പി. ഹസൻകോയ, കെ.അബ്ദുൽ മജീദ്, റഹീം ഇടത്തിൽ, അബൂബക്കർ ഉള്ള്യേരി, ഉസ്മാൻ മാസ്റ്റർ, ചേലേരി മമ്മുക്കുട്ടി, നോരവന ബഷീർ, അഷ്റഫ് പുതിയപ്പുറം, ബപ്പൻ കുട്ടി, ഒ.കെ. അമ്മദ്, വി.എസ്. ഹമീദ്, ഹമീദ് ഹാജി, ഹകീം മാസ്റ്റർ, നാസർ, അബ്ദുറഹിമാൻ കുട്ടി, ഒ.എസ് അസീസ്, സകീർ സി.കെ.ലത്തീഫ് നടുവണ്ണൂർ, അജ്മൽ കൂനഞ്ചേരി, അനസ് അൻവർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.പൊലീസ് സ്റ്റേഷനു സമീപം സംസ്ഥാന പാതയിൽ ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.