കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ ഫിഷറീസ്​ കേന്ദ്രമന്ത്രാലയം -രാഹുൽ ഗാന്ധി

ആലപ്പുഴ: കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ കേന്ദ്രത്തിൽ ഫിഷറീസ്​ മന്ത്രാലയം രൂപത്​കരിക്കുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ദൈവത്തി​​​െൻറ സ്വന്തം സൈന്യ’ത്തിന്​ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കേണ്ടത്​ അനിവാര്യമാണ്​. ഭാവിയിൽ മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്​റ്റ്​ ഗാർഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ്​ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സ​​െൻററില്‍ സംഘടിപ്പിച്ച പ്രളയക്കെടുതിയില്‍ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ ജീവിതത്തിലേക്ക്​ തിരികെയെത്തിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരെപ്പോലെതന്നെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ മത്സ്യത്തൊഴിലാളികളും. എങ്കിലും കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല. പ്രളയമുണ്ടായപ്പോള്‍ 70,000 പേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. അതിന് നന്ദി പറയുന്നു. അരക്ഷിതാവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. അവര്‍ക്കായി ഒരു മന്ത്രാലയം നിര്‍ബന്ധമാണ്. അത് യാഥാര്‍ഥ്യമാക്കും. ഇത് വെറുംവാക്കല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ​​​െൻറ ഉറപ്പാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

ഓഖി ദുരന്തത്തിൽപെട്ട് സര്‍വതും നഷ്​ടപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍. അന്ന് പല സ്ഥലങ്ങളും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച സഹായത്തില്‍ തൃപ്തനല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം അവസാനിക്കുമ്പോഴും വൈകാരികമായി മത്സ്യത്തൊഴിലാളികളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും താനും കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മത്സ്യത്തൊഴിലാളികളോടായി രാഹുൽ ഗാന്ധി പറഞ്ഞു.
 

Tags:    
News Summary - If Congress Came to Power, Form Fisharees Ministry , Rahul - Keraka News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT