'എം.എൽ.എയെ കണ്ടവരുണ്ടെങ്കിൽ നിലമ്പൂരിൽ എത്തിക്കണം'; പി.വി. അൻവറിനെ ട്രോളി രമേശ്​ ചെന്നിത്തല

മലപ്പുറം: നിലമ്പൂർ എം.എൽ.എ​ പി.വി. അൻവറിനെ​തിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. 'കവളപ്പാറ ദുരന്തം നടന്നിട്ട് 20 മാസങ്ങൾ പിന്നിടുന്നു. ഇപ്പോഴും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. എന്ത് നവകേരളമാണ് പിണറായി വിജയൻ നിർമിച്ചത്. നിലമ്പൂരിൽ ഇതിനെല്ലാം മേൽനോട്ടം വഹിക്കേണ്ട എം.എൽ.എയെ കാണാതായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിട്ടും എം.എൽ.എയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എം.എൽ.എയെ കണ്ടവരുണ്ടെങ്കിൽ നിലമ്പൂരിൽ എത്തിക്കണം' -ഐശ്വര്യ കേരള യാത്രക്ക്​ നിലമ്പൂരിൽ നൽകിയ സ്വീകരണത്തിൽ രമേശ്​ ചെന്നിത്തല പറഞ്ഞു.

'സംസ്ഥാന സർക്കാറിനെതിരെ സ്പ്രിങ്ക്ളർ അഴിമതി ആരോപണം ഞാൻ ഉന്നയിച്ചു. ആരോപണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി ആരോപണങ്ങൾ ശരിവെച്ചു. സർക്കാറിന് അനുകൂല റിപ്പോർട്ട്‌ നൽകാൻ പുതിയ കമ്മിറ്റിയെ വീണ്ടും​െവച്ചു. പുതിയ കമീഷൻ തലവന്‍റെ ശമ്പളം 75,000 രൂപയാണ്​. ജനങ്ങളുടെ നികുതി പണമാണ് സർക്കാറിന്‍റെ മുഖം മിനുക്കാൻ ധൂർത്തടിക്കുന്നത്.

സംസ്ഥാനത്തിന്‍റെ ക്രമസമധാനനില പാടേ തകർന്ന കാലഘട്ടമാണ് കടന്നുപോകുന്നത്. സ്ത്രീ പീഡനങ്ങൾ, കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇവയെല്ലാം ചരിത്രത്തിലെ ഏറ്റവും കൂടുതലുണ്ടായ കാലഘട്ടം. പൊലീസിലും ചരിത്രത്തിലെ ഏറ്റവും വലിയ അരാജകത്വമാണ് ഉണ്ടായിരിക്കുന്നത്.

കാർഷിക വിളകൾക്ക് വിലസ്ഥിരത ഉറപ്പാക്കാനോ മതിയായ താങ്ങുവില ഉറപ്പ് വരുത്താനോ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളോ പിണറായി സർക്കാർ നടത്തിയില്ല. പാണക്കാട് തങ്ങളെ കാണാൻ പോകുന്നവരെ മതമൗലികവാദികൾ എന്ന് വിളിക്കുന്ന വർഗീയവാദികളുടെ പാർട്ടിയായി സി.പി.എം മാറി. വർഗീയത പടർത്തി ജനങ്ങളെ തമ്മിലടിപ്പിച്ച്​ വോട്ട് നേടാനുള്ള സി.പി.എമ്മിന്‍റെ ശ്രമങ്ങൾക്ക് കേരളം ശക്തമായ മറുപടി നൽകുക തന്നെ ചെയ്യും' -ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - ‘If anyone has seen the MLA, he should be brought to Nilambur’; Ramesh Chennithala against pv Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.