ചെറുതോണി: ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽപെട്ട ഉടുമ്പൻചോലയിൽ സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിൽ ഇട ുക്കി കലക്ടർ എച്ച്. ദിനേശൻ ബൂത്തുതല ഉദ്യോഗസ്ഥരെ കലക്ടറേറ്റിൽ വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാൽ, വ്യക് തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
ആരോപണ വിധേയനായ വോട്ടർ രഞ്ജിത്തിന് രണ്ട് വോട്ട് രസീത് നൽകിയിട്ടുണ്ടോയെന്ന് അറിയാനാണ് മൂന്ന് ബൂത്തുതല ഉദ്യോഗസ്ഥരെ വ്യാഴാഴ്ച വിളിച്ചുവരുത്തിയത്. ഇയാളടക്കം കള്ളവോട്ട് ചെയ്തുവെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറിെൻറ ആരോപണത്തിെൻറയും പരാതിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം.
വോട്ട് ചെയ്തെന്ന് പറയുന്ന രഞ്ജിത്തിനെ കലക്ടർ ചൊവ്വാഴ്ച വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ആരോപണം ഇയാൾ നിഷേധിച്ചു. രണ്ട് വോട്ടർ തിരിച്ചറിയൽ ലഭ്യമാക്കിയതായി രേഖയുണ്ടെങ്കിലും ഒറ്റവോട്ട് മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് ഇയാളുടെ നിലപാട്. തുടരന്വേഷണം നടത്തുമെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.